< Back
Qatar

Qatar
പുതിയ നാല് എല്‍.എന്‍.ജി കപ്പലുകള്‍ കൂടി വാങ്ങാനൊരുങ്ങി ഖത്തര്‍
|14 April 2022 6:06 PM IST
ഖത്തര്‍ എനര്‍ജി പുതിയ നാല് എല്‍.എന്‍.ജി കപ്പലുകള്‍ കൂടി വാങ്ങും. ചൈനയിലെ ഹുഡോങ് ഷോങ്വ കപ്പല്‍ നിര്‍മാണ കമ്പനിയുമായാണ് നാല് എല്‍.എന്‍.ജി കപ്പലുകള്‍ നിര്‍മിക്കാന്‍ ഖത്തര്‍ എനര്‍ജി ധാരണയിലെത്തിയത്. നോര്‍ത്ത് ഫീല്‍ഡ് പദ്ധതി വികസനത്തിന്റെ ഭാഗം കൂടിയാണിത്.
ആകെ 100 കപ്പലുകള്‍ വാങ്ങാനാണ് ഖത്തര്‍ എനര്‍ജിയുടെ നീക്കം. ഇതോടൊപ്പം നാല് കപ്പലുകളുടെ ചാര്‍ട്ടറിനും പ്രവര്‍ത്തനത്തിനുമായി ജാപ്പനീസ് കമ്പനി മിറ്റ്‌സുയി ഒ.എസ്.കെ ലൈന്‍സുമായും ധാരണയിലെത്തി. ലോകത്തിന്
ശുദ്ധമായ ഇന്ധനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഭാവിയില്‍ ഇത്തരം കൂടുതല്‍ കരാറുകളുണ്ടാകുമെന്ന് ഖത്തര്‍ ഊര്‍ജമന്ത്രി സാദ് ശെരീദ അല്‍ കഅബി പറഞ്ഞു. 2021 ലാണ് കപ്പല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഖത്തര്‍ എനര്‍ജി ടെണ്ടര്‍ വിളിച്ചത്.