< Back
Qatar
പ്രാഥമികാരോഗ്യ മേഖലയിൽ മികച്ച   സംവിധാനങ്ങൾ ഒരുക്കാൻ ഖത്തർ
Qatar

പ്രാഥമികാരോഗ്യ മേഖലയിൽ മികച്ച സംവിധാനങ്ങൾ ഒരുക്കാൻ ഖത്തർ

Web Desk
|
24 Jan 2023 9:48 AM IST

പ്രാഥമികാരോഗ്യ മേഖലയിൽ മികച്ച സംവിധാനങ്ങൾ ഒരുക്കുമെന്ന് ഖത്തർ ആരോഗ്യമന്ത്രി ഹനാൻ മുഹമ്മദ് അൽ കുവാരി അറിയിച്ചു. താമസ കേന്ദ്രത്തിന് സമീപത്ത് തന്നെ മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉം അൽ സനീമിൽ പുതിയ പി.എച്ച്.സി.സി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഖത്തർ ആരോഗ്യ മന്ത്രി ഹനാൻ മുഹമ്മദ് അൽ കുവാരി.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സമഗ്രമായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതായി തിരക്കേറിയ മേഖലകളിലെ പി.എച്ച്.സി.സികൾ വികസിപ്പിക്കും. കൂടുതൽ സെന്ററുകൾ തുറക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.

ഉം അൽ സനീമിലെ പുതിയ സെന്ററോടെ ഖത്തറിൽ പി.എച്ച്.സി.സികളുടെ എണ്ണം 30 ആയി. പുതിയ സെന്ററിലും ഞായർ മുതൽ വ്യാഴം വരെ എല്ലാവിധ ആരോഗ്യസേവനങ്ങളും ലഭ്യമാണ്.

രാവിലെ 7 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം. ആരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കുമ്പോൾ ഭിന്നശേഷിക്കാരെ കൂടി പരിഗണിച്ചാവും രൂപകൽപ്പനയെന്നും മന്ത്രി വ്യക്തമാക്കി.

Similar Posts