< Back
Qatar
qatar_sudan
Qatar

സുഡാനിൽ രക്ഷാ ദൗത്യത്തിന് തുടക്കം കുറിച്ച് ഖത്തർ; 168 സുഡാൻ പൗരന്മാർ രാജ്യത്തെത്തി

Web Desk
|
6 May 2023 10:45 PM IST

തങ്ങളുടെ പൗരന്മാരെ ആഭ്യന്തര യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സൗദി വഴി ഖത്തർ സുരക്ഷിതമായി എത്തിച്ചിരുന്നു

ദോഹ: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ രക്ഷാ ദൗത്യത്തിന് തുടക്കം കുറിച്ച് ഖത്തർ. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിനു കീഴിൽ അമിരി വ്യോമസേന നേതൃത്വത്തിൽ 168 സുഡാൻ പൗരന്മാരെയാണ് കഴിഞ്ഞ ദിവസം ഖത്തറിലെത്തിച്ചത്. ഖത്തറില്‍ താമസക്കാരായ സുഡാൻ പൗരന്മാരെയാണ് സംഘർഷ ഭൂമിയിൽ നിന്നും ആദ്യ ഘട്ടത്തിൽ ഒഴിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ട്.

വിവിധ രാജ്യങ്ങൾ സുഡാനിൽ നിന്നും തങ്ങളുടെ പൗരന്മാരെ സമുദ്ര, വ്യോമ മാർഗം ഒഴിപ്പിക്കുന്നതിനിടെയാണ് ഖത്തറിന്റെ നേതൃത്വത്തിൽ സംഘർഷ ഭൂമിയിൽ നിന്നും രാജ്യം വിടാൻ ആഗ്രഹിക്കുന്ന സ്വദേശികളെയും സുരക്ഷിതമായ ഇടങ്ങളിൽ എത്തിക്കുന്നത്.

തങ്ങളുടെ പൗരന്മാരെ ആഭ്യന്തര യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സൗദി വഴി ഖത്തർ സുരക്ഷിതമായി എത്തിച്ചിരുന്നു.

Similar Posts