< Back
Qatar

Qatar
വിനോദ സഞ്ചാരമേഖല കാര്യക്ഷമമാക്കാൻ ഖത്തര്‍
|16 Oct 2022 12:07 AM IST
ടൂര്‍ ഗൈഡുകളെ വാര്‍ത്തെടുക്കാനാണ് പദ്ധതി
ഖത്തര്‍: വിനോദ സഞ്ചാരമേഖല കാര്യക്ഷമമാക്കുന്നതിന് ഊര്‍ജിത നടപടികളുമായി ഖത്തര്‍ ടൂറിസം. സഞ്ചാരികള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ ടൂര്‍ ഗൈഡുകളെ വാര്‍ത്തെടുക്കാനാണ് പദ്ധതി. ഇതിനായി സൗജന്യ പരിശീലനത്തിന് ഖത്തര്‍ അപേക്ഷ ക്ഷണിച്ചു. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടൂര്‍ ഗൈഡുമാരായി പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കും. 21 വയസ് പൂര്‍ത്തിയായ ഖത്തര്‍ ഐഡിയുള്ളവര്‍ക്കാണ് അവസരം. ഖത്തര്‍ ടൂറിസത്തിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.