< Back
Qatar
റമദാന്‍ ബസാറിന് ഒരുങ്ങിക്കോളൂ; ആഘോഷങ്ങൾ തുടരുകയാണ് ഖത്തറിൽ
Qatar

റമദാന്‍ ബസാറിന് ഒരുങ്ങിക്കോളൂ; ആഘോഷങ്ങൾ തുടരുകയാണ് ഖത്തറിൽ

Web Desk
|
25 Jan 2023 10:59 PM IST

ആകാശക്കാഴ്ചകള്‍ കാണാന്‍ നിരവധി പേരാണ് മിനയിലെ തീരത്തെത്തുന്നത്

ദോഹ:തണുപ്പിനൊപ്പം വിവിധ ആഘോഷങ്ങളുമായി ഖത്തര്‍ ടൂറിസം. ഫീല്‍ ദ വിന്റര്‍ കാമ്പയിനിന്റെ ഭാഗമായുള്ള പരിപാടികള്‍ പെരുന്നാള്‍ വരെ നീണ്ടുനില്‍ക്കും. നിരവധി സഞ്ചാരികളെയാണ് ഇക്കാലയളവില്‍ പ്രതീക്ഷിക്കുന്നത്. മൂന്ന് മാസത്തോളം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഖത്തര്‍ ടൂറിസം ആവിഷ്കരിച്ചിരിക്കുന്നത്. ഖത്തറിന്റെ മാനത്ത് വിസ്മയം വിരിയിച്ച് ബലൂണ്‍ ഫെസ്റ്റിവല്‍ തുടരുകയാണ്.

ആകാശക്കാഴ്ചകള്‍ കാണാന്‍ നിരവധി പേരാണ് മിനയിലെ തീരത്തെത്തുന്നത്. രാത്രിയില്‍ വിവിധ സംഗീതപരിപാടികളും ബലൂണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നുണ്ട്.പ്രാദേശിക, രാജ്യാന്തര കലാകാരന്‍മാരുടെ സംഗമ വേദിയാകുന്ന ഖത്തര്‍ ലൈവിന് നാളെ തുടക്കം കുറിക്കുകയാണ്, ഫീല്‍ ദ വിന്റര്‍ കാമ്പയിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഖത്തർ ‍ലൈവ്, ജ്വല്ലറി ഫെസ്റ്റിവല്‍. ഖത്തര്‍ ഓപ്പണ്‍ ടെന്നീസ്, ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍, ഷോപ്പ് ഖത്തര്‍ .. ഇങ്ങനെ നീളുന്നു പരിപാടികളുടെ നിര.

റമദാന്‍ മാസത്തിന്റെ സായാഹ്നങ്ങളെ അവിസ്മരണീയമാക്കി സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള റമദാന്‍ ബസാര്‍ ആണ് ഈ നിരയിലെ അവസാന ഇനം.

Similar Posts