< Back
Qatar
വേനലവധി ആഘോഷമാക്കാൻ ഖത്തർ ടോയ് ഫെസ്റ്റിവൽ; മൂന്നാമത് പതിപ്പിന് തുടക്കമായി
Qatar

വേനലവധി ആഘോഷമാക്കാൻ ഖത്തർ ടോയ് ഫെസ്റ്റിവൽ; മൂന്നാമത് പതിപ്പിന് തുടക്കമായി

Web Desk
|
7 July 2025 8:45 PM IST

50 റിയാൽ മുതൽ പ്രവേശന ടിക്കറ്റ് ലഭ്യമാണ്

ദോഹ: കുട്ടികൾക്ക് ആഘോഷത്തിന്റെ ദിനങ്ങളൊരുക്കി മൂന്നാമത് ഖത്തർ ടോയ് ഫെസ്റ്റിവലിന് തുടക്കം. ഖത്തർ ടൂറിസം സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ ലോകത്തെ പ്രമുഖ കളിപ്പാട്ട നിർമാണ കമ്പനികളെല്ലാം പങ്കെടുക്കുന്നുണ്ട്. ഈ ചൂടുകാലത്ത് ഖത്തറിലെ കുട്ടികൾക്ക് പുതിയ ലോകം തുറന്നിടുകയാണ് ഖത്തർ ടോയ് ഫെസ്റ്റിവൽ. എല്ലാ പ്രായത്തിലുള്ള കുട്ടികളെയും സന്തോഷിപ്പിക്കാനുള്ള വിഭവങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ബാർബീ, ഡിസ്‌നി പ്രിൻസസ് തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളെല്ലാം ഫെസ്റ്റിവലിന്റെ ഭാഗമാണ്. വിവിധ വിനോദ പരിപാടികളും അരങ്ങേറുന്നുണ്ട്. ഡിഇസിസിയിലെ 17000 സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള വേദിയാണ് ഫെസ്റ്റിവലിനായി ഒരുക്കിയിരിക്കുന്നത്. അഞ്ച് സോണുകളിലായി വിവിധ പരിപാടികൾ നടക്കും.

പെൺകുട്ടികൾക്ക് ഫാൻസി ഐലാൻഡ്, ആൺകുട്ടികൾക്കും കൗമാരക്കാർക്കും ചാമ്പ്യൻസ് ലാൻഡ്, പ്രീ സ്‌കൂൾ കുട്ടികൾക്ക് ക്യുട്ടിപൈ ലാൻഡ്, ഇൻഫ്‌ലറ്റബിൾ ഗെയിമുകൾക്കായി ഹൈപർ ലാൻഡ്, ഷോകൾക്കായ് പ്രാധാന വേദി എന്നിങ്ങനെയാണ് സജ്ജീകരണം. കുടുംബത്തോടൊപ്പം എത്തുന്നവർക്കായി ദിവസേന 10 ലധികം സ്റ്റേജ് ഷോകൾ സംഘടിപ്പിക്കും. നാല് മുതൽ 12 വയസുവരെയുള്ള കുട്ടികൾക്കായി പ്രത്യേക സമ്മർ ക്യാമ്പും നടക്കും. 50 റിയാൽ മുതൽ പ്രവേശന ടിക്കറ്റ് ലഭ്യമാണ്

Related Tags :
Similar Posts