< Back
Qatar

Qatar
നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനുള്ള സൗദിയുടെയും ഇറാന്റെയും തീരുമാനത്തെ സ്വാഗതം ചെയ്ത് ഖത്തര്‍
|12 March 2023 12:18 AM IST
ബെയ്ജിങ്ങിൽ ചൈനയുടെ മധ്യസാഥതയിൽ നടന്ന സൗദി-ഇറാൻ ഉഭയകക്ഷി ചർച്ചയെ ഖത്തർ പ്രധാനമന്ത്രി അഭിനന്ദിച്ചു
നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനുള്ള സൗദിയുടെയും ഇറാന്റെയും തീരുമാനത്തെ സ്വാഗതം ചെയ്ത് ഖത്തര്‍. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി,സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദുമായി ടെലഫോൺ സംഭാഷണം നടത്തി,
ബെയ്ജിങ്ങിൽ ചൈനയുടെ മധ്യസാഥതയിൽ നടന്ന സൗദി-ഇറാൻ ഉഭയകക്ഷി ചർച്ചയെ ഖത്തർ പ്രധാനമന്ത്രി അഭിനന്ദിച്ചു. രണ്ടു മാസത്തിനുള്ളിൽ ഇരു രാജ്യങ്ങളിലും എംബസികൾ തുറക്കാന്‍ ധാരണയായിരുന്നു. ഇറാനും സൗദിയും തമ്മിൽ നയതന്ത്ര ബന്ധം പുനസ്ഥാപിക്കുകവഴി ഗൾഫ്, അറബ് മേഖലയുടെ സുരക്ഷയും ഐക്യവും കൂടുതൽ ശക്തമാവുമെന്ന് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി പ്രതീക്ഷ പ്രകടിപ്പിച്ചു