< Back
Qatar

Qatar
തവണ വ്യവസ്ഥയിൽ വാഹനങ്ങൾ വാങ്ങുന്നതിന് പുതിയ നിബന്ധനകളുമായി ഖത്തർ
|28 Nov 2024 8:10 PM IST
ഉപഭോക്താക്കളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന ക്രെഡിറ്റ് റിപ്പോർട്ടുകൾ നൽകണമെന്നാണ് പുതിയ നിർദേശം
ദോഹ: തവണ വ്യവസ്ഥയിൽ വാഹനങ്ങൾ വാങ്ങുന്നതിന് പുതിയ നിബന്ധനകളുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം. ഉപഭോക്താക്കളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന ക്രെഡിറ്റ് റിപ്പോർട്ടുകൾ നൽകണമെന്നാണ് നിർദേശം. വാഹനം വാങ്ങുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടവിന് ശേഷിയുണ്ടോ, ബാങ്ക് ഇടപാടുകളിലെ കൃത്യത തുടങ്ങിയവ കമ്പനികൾക്ക് തിരിച്ചറിയാൻ കഴിയുന്നതാണ് പുതിയ നിർദേശം.
ഖത്തർ ക്രെഡിറ്റ് ബ്യുറോയിൽ നിന്നുള്ള ക്രെഡിറ്റ് റിപ്പോർട്ട് ഉൾപ്പെടെയുള്ള ഉപഭോക്താവിന്റെ രേഖകൾ വാഹന ഡീലർ കമ്പനികൾക്ക് വാങ്ങാവുന്നതാണ്. ഇതിനു പുറമെ, ശമ്പള സർട്ടിഫിക്കറ്റും, മറ്റു അലവൻസ് സംബന്ധിച്ച വിവരങ്ങളും, ബാങ്കിൽ നിന്നും കടബാധ്യത സംബന്ധിച്ച സർട്ടിഫിക്കറ്റും ഡീലർക്ക് ആവശ്യപ്പെടാം. ഒരു മാസത്തിനുള്ളിൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുത്തണമെന്ന് വാണിജ്യവ്യവസായ മന്ത്രാലയം നിർദേശിച്ചു.