< Back
Qatar
മലപ്പുറത്തെ മിടുക്കി ഫിദ ഫാത്തിമയ്ക്ക് ക്രിസ്ത്യാനോയുടെ കളി കാണാൻ അവസരം
Qatar

മലപ്പുറത്തെ മിടുക്കി ഫിദ ഫാത്തിമയ്ക്ക് ക്രിസ്ത്യാനോയുടെ കളി കാണാൻ അവസരം

Web Desk
|
25 Aug 2022 12:27 AM IST

ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗലിന്റെ ഏറ്റവും പ്രധാനപ്പെട്ട മത്സരമായ യുറുഗ്വേയുമായുള്ള മത്സരത്തിനാണ് ഫിദയ്ക്ക് ടിക്കറ്റ് ലഭിച്ചിരിക്കുന്നത്

ക്രിസ്ത്യാനോ റൊണാള്‍ഡോയെ അനുകരിച്ച് ഗോളാഘോഷിച്ച മലപ്പുറത്തെ മിടുക്കി ഫിദ ഫാത്തിമയ്ക്ക് ഖത്തര്‍ ലോകകപ്പില്‍ ക്രിസ്ത്യാനോയുടെ കളി കാണാന്‍ അവസരം ഒരുങ്ങുന്നു. ഖത്തറിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ ഗോ മുസാഫിര്‍ ഉടമ ഫിറോസ് നാട്ടുവാണ് ഫിദയ്ക്ക് മത്സര ടിക്കറ്റും യാത്രാ ടിക്കറ്റും വാഗ്ദാനം ചെയ്തത്. ഇക്കാര്യം ഫിദയുടെ രക്ഷിതാക്കളുമായി സംസാരിച്ചതായും ഫിറോസ് നാട്ടു പറഞ്ഞു.

ഫിദ ഫാത്തിമയുടെ കിക്ക് ഊര്‍ന്നിറങ്ങിയത് ഗോള്‍ പോസ്റ്റിലേക്ക് മാത്രമല്ല, ഫുട്ബോള്‍ ആരാധകരുടെ മനസിലേക്ക് കൂടിയായിരുന്നു. കിക്കിനേക്കാള്‍ ഗോളാഘോഷമാണ് ഫിദയെ താരമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗലിന്റെ ഏറ്റവും പ്രധാനപ്പെട്ട മത്സരമായ യുറുഗ്വേയുമായുള്ള മത്സരത്തിനാണ് ഫിദയ്ക്ക് ടിക്കറ്റ് ലഭിച്ചിരിക്കുന്നത്.


Similar Posts