< Back
Qatar
ലോകകപ്പ് ഫുട്ബോള്‍ സമയത്ത് വാട്ടര്‍ഷോയും: ദോഹ കോര്‍ണിഷിലെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Qatar

ലോകകപ്പ് ഫുട്ബോള്‍ സമയത്ത് വാട്ടര്‍ഷോയും: ദോഹ കോര്‍ണിഷിലെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Web Desk
|
9 Oct 2022 10:29 PM IST

കാര്‍ണിവല്‍ സമാനമായ പരിപാടികളാണ് ഷെറാട്ടണ്‍ മുതല്‍ ഇസ്ലാമിക് മ്യൂസിയം വരെയുള്ള ആറ് കിലോമീറ്ററില്‍ ഒരുക്കുന്നത്

ലോകകപ്പ് ഫുട്ബോള്‍ സമയത്ത് ദോഹ കോര്‍ണിഷില്‍ പ്രത്യേക വാട്ടര്‍ഷോയും. എല്ലാ ദിവസവും വൈകിട്ട് 7 ഷോകളാണ് ഒരുക്കിയിരിക്കുന്നത്. ഖത്തര്‍ ലോകകപ്പില്‍ ആരാധകരുടെ ആഘോഷങ്ങളുടെ കേന്ദ്രമാണ് കോര്‍ണിഷ്.

കാര്‍ണിവല്‍ സമാനമായ പരിപാടികളാണ് ഷെറാട്ടണ്‍ മുതല്‍ ഇസ്ലാമിക് മ്യൂസിയം വരെയുള്ള ആറ് കിലോമീറ്ററില്‍ ഒരുക്കുന്നത്. ആരാധകര്‍ക്ക് കണ്ണിനും മനസിനും കുളിര്‍മയേകാന്‍ കോര്‍ണിഷിലെ കാഴ്ചകളില്‍ വാട്ടര്‍ ഷോ കൂടി ഏര്‍പ്പെടുത്തുകയാണ് ഖത്തര്‍. ദിവസവും ഏഴ് വാട്ടര്‍ ഷോകളാണ് ഉണ്ടാവുക. ലോകകപ്പിന് കിക്കോഫ് വിസില്‍ മുഴങ്ങുന്ന നവംബര്‍ 20മുതല്‍ കലാശപ്പോര് നടക്കുന്ന ഡിസംബര്‍ 18 വരെ ഈ കാഴ്ചകള്‍ ആസ്വദിക്കാം. ഇതോടൊപ്പം തന്നെ മത്സരങ്ങളുടെ തത്സമയ പ്രദർശനങ്ങളും കലാപരിപാടികളും സംഗീതക്കച്ചേരികളും നടക്കുന്ന സൂഖ് വാഖിഫ്, അൽ ബിദ്ദ പാർക്ക് എന്നിവിടങ്ങളിലെ ഒരുക്കങ്ങളും തകൃതിയാണ്.

തത്സമയ മത്സരങ്ങൾ പ്രദർശിപ്പിക്കുന്ന വലിയ ടെലിവിഷൻ സ്ക്രീനുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ മൂന്നിടങ്ങളും വിപുലമായ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.


Similar Posts