< Back
Qatar

Qatar
'ഹയ്യാകും ഫീ ഖത്തർ': ശ്രദ്ധയാകർഷിച്ച് യൂത്ത് ഫോറം ഖത്തറിന്റെ പരേഡ്
|20 Nov 2022 1:24 AM IST
ആഘോഷത്തിൽ വിശ്വമേളയിൽ പങ്കെടുക്കുന്ന മുപ്പത്തിരണ്ട് രാജ്യങ്ങളുടെയും ഫാൻസ് ടീമുകൾ അണിനിരന്നു
ലോകമെങ്ങും ലോകകപ്പ് ആവേശവുമായി ഖത്തറിലേക്കെത്തുമ്പോൾ ലോകകപ്പിന് സ്വാഗതം പറഞ്ഞും ആതിഥേയരായ ഖത്തറിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും പ്രവാസി യുവജന സംഘടനയായ യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച പരേഡ് ശ്രദ്ധേയമായി.
സംഘാടനത്തിലും ഉള്ളടക്കത്തിലും വ്യത്യസ്തത പുലർത്തിയ ആഘോഷത്തിൽ, വിശ്വമേളയിൽ പങ്കെടുക്കുന്ന മുപ്പത്തിരണ്ട് രാജ്യങ്ങളുടെയും ഫാൻസ് ടീമുകൾ അണിനിരന്നു. "ഹയ്യാകും ഫീ ഖത്തർ" അഥവാ "ഖത്തറിലേക്ക് സ്വാഗതം" എന്ന പേരിലാണ് വെൽകം പരേഡ് നടത്തിയത്.
സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പേരാണ് പരേഡിൽ പങ്കെടുത്തത്. യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ് മുസ്തഫ, ജനറൽ സെക്രട്ടറി അബ്‌സൽ, തുടങ്ങിയവർ നേതൃത്വം നൽകി.