< Back
Qatar

Qatar
12,000 ഖത്തര്‍ റിയാല്‍ സമ്മാനം; റമദാന്‍ ഫോട്ടോഗ്രഫി മത്സരവുമായി ഖത്തറിലെ കതാറ കള്‍ച്ചറല്‍ വില്ലേജ്
|15 March 2024 12:37 AM IST
ദോഹ: റമദാനിനോട് അനുബന്ധിച്ച് ഖത്തറിലെ കതാറ കള്‍ച്ചറല്‍ വില്ലേജ് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 24വരെ ചിത്രങ്ങള്‍ അയക്കാം. കതാറയില്‍ നിന്നെടുത്ത റമദാനുമായി ബന്ധപ്പെട്ട ഫോട്ടോകളാണ് അയക്കേണ്ടത്. പ്രൊഫഷണല്‍ ക്യാമറകള്‍ ഉപയോഗിച്ച് എടുത്ത ഫോട്ടോ ആയിരിക്കണം. 12,000 ഖത്തര്‍ റിയാലാണ് ഒന്നാം സമ്മാനം. പ്രവാസികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.