< Back
UAE
ഖത്തർ അമീർ അബൂദബിയിൽ; യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
UAE

ഖത്തർ അമീർ അബൂദബിയിൽ; യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Web Desk
|
14 Feb 2026 11:27 PM IST

അൽ ബതീൻ വിമാനത്താവളത്തിൽ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് നേരിട്ടെത്തി സ്വീകരിച്ചു.

അബൂദബി: ഖത്തർ അമീർ ശൈഖ് തമീം യു.എ.ഇയിലെത്തി. അബൂദബിയിൽ സൗഹൃദ സന്ദർശനത്തിന് എത്തിയ അദ്ദേഹം യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ സമാധാനം ഉൾപ്പെടെയുള്ള വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.

അബൂദബിയിലെത്തിയ ശൈഖ് തമീമിനെ അൽ ബതീൻ വിമാനത്താവളത്തിൽ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് നേരിട്ടെത്തി സ്വീകരിച്ചു. തുടർന്ന് നടന്ന കൂടിക്കാഴ്ചയിൽ മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിൻറെ പ്രധാന്യം ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും വിലയിരുത്തി.

വൈസ്പ്രസിഡൻറും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ്, ദുബൈ കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ, അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ, ആഭ്യന്തരമന്ത്രിയുമായ ലഫ്. ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് എന്നിവരും ശൈഖ് തമീമിനെ വരവേൽക്കാൻ എത്തിയിരുന്നു.

Similar Posts