< Back
Qatar
നെതന്യാഹു ആക്രമണത്തിന് ദുർവ്യാഖ്യാനം കൊടുത്ത് ന്യായീകരിക്കുന്നു; യുഎൻ രക്ഷാസമിതിയിൽ ഇസ്രായേലിനെ കടന്നാക്രമിച്ച് ഖത്തർ പ്രധാനമന്ത്രി
Qatar

'നെതന്യാഹു ആക്രമണത്തിന് ദുർവ്യാഖ്യാനം കൊടുത്ത് ന്യായീകരിക്കുന്നു'; യുഎൻ രക്ഷാസമിതിയിൽ ഇസ്രായേലിനെ കടന്നാക്രമിച്ച് ഖത്തർ പ്രധാനമന്ത്രി

Web Desk
|
12 Sept 2025 6:39 AM IST

ഖത്തർ ആവശ്യപ്പെടുന്നത് സമാധാനമാണ്,യുദ്ധമല്ലെന്നും പ്രധാനമന്ത്രി

ദോഹ: യുഎൻ രക്ഷാസമിതിയിൽ ഇസ്രായേലിനെ കടന്നാക്രമിച്ച് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനി. ആക്രമണത്തിന് ദുർവ്യാഖ്യാനം കൊടുത്ത് ന്യായീകരിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രിയെന്നും ആ രാജ്യം ഭരിക്കുന്ന തീവ്രവാദികൾക്ക് ബന്ദികളെ കുറിച്ച് വിചാരങ്ങളില്ലെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.

ഒരു സങ്കോചവും ഇല്ലാതെ ഖത്തർ അന്താരാഷ്ട്ര നയതന്ത്ര-മാനുഷിക ദൗത്യങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 'സ്കൂളുകളും നയതന്ത്ര കാര്യാലയങ്ങളുമുള്ള പരിസരത്തായിരുന്നു ഇസ്രായേൽ ആക്രമണം. യുഎന്നിൽ സമ്പൂർണ്ണ അംഗത്വം ഉള്ള രാജ്യത്തിനെതിരെയാണ് ആക്രമണം നടന്നത് . ഞങ്ങൾ ആവശ്യപ്പെടുന്നത് സമാധാനമാണ്, യുദ്ധമല്ല. ഒരു മധ്യസ്ഥ രാജ്യത്തെ മറ്റൊരു രാഷ്ട്രം എപ്പോഴെങ്കിലും ആക്രമിച്ചതായി നിങ്ങൾ കേട്ടിട്ടുണ്ടോ? ഇസ്രായേൽ എന്ത് ചെയ്യും എന്ന്‌ നമുക്ക് പ്രവചിക്കാനാകില്ല.ജീവനുകൾ രക്ഷിക്കാൻ അക്ഷീണം പ്രവർത്തിക്കുന്ന രാജ്യമാണ് ഖത്തർ. ഇസ്രായേൽ ആക്രമണം ചിന്തിക്കുന്നതിനും അപ്പുറത്തായി ബന്ദി മോചനം അവരുടെ മുൻഗണനയിലുമില്ല. യു എൻ രക്ഷാ സമിതിക്ക് വിഷയത്തിൽ പ്രതികരിക്കാൻ ചരിത്രപരമായ ബാധ്യത ഉണ്ട്. കാട്ടുനിയമങ്ങൾക്ക് മുമ്പിൽ മൗനം പാലിക്കുന്നത് അതിന്റെ വിശ്വാസ്യത കെടുത്തുമെന്നും' ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.

Similar Posts