< Back
Qatar

Qatar
ഗസ്സയിലേക്ക് വീണ്ടും ഖത്തറിന്റെ സഹായം; 2600 ടൺ വസ്തുക്കൾ എത്തിച്ചു
|27 Jan 2025 11:00 PM IST
ദോഹ: ഗസ്സയിലേക്ക് വീണ്ടും സഹായവുമായി ഖത്തർ. ലാൻഡ് ബ്രിഡ്ജ് വഴിയുള്ള ആദ്യ മാനുഷിക സഹായം ഗസ്സയിൽ എത്തിച്ചു. ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന്റെ ആദ്യദിനം മുതൽ തന്നെ മുനമ്പിലേക്ക് ഖത്തറിന്റെ സഹായം എത്തുന്നുണ്ട്. ഇതിൽ പ്രഥമ പരിഗണന ഇന്ധനമെത്തിക്കുന്നതിനായിരുന്നു. ആശുപത്രികൾ പ്രവർത്തനക്ഷമമാക്കുന്നതിനും ഗാർഹികാവശ്യങ്ങൾക്കും അടക്കം പ്രതിദിനം 12 ലക്ഷം ലിറ്റർ ഇന്ധനമാണ് ഖത്തർ എത്തിക്കുന്നത്. ഇതിന് പിന്നാലെയാണ് ദുരിതമനുഭവിക്കുന്ന മനുഷ്യരിലേക്ക് ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കളും എത്തുന്നത്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ്, ഖത്തർ ചാരിറ്റി, ഖത്തർ റെഡ്ക്രസന്റ് എന്നിവയിലൂടെ ലഭ്യമാക്കിയ 2600 ടൺ വസ്തുക്കളാണ് ഗസ്സയിലെത്തിച്ചത്.