< Back
Qatar
Qatars aid to Sudan
Qatar

സുഡാനിലേക്ക് ഖത്തറിന്റെ സഹായം തുടരുന്നു

Web Desk
|
4 Aug 2023 8:24 AM IST

ആഭ്യന്തര സംഘർഷത്തിൻെറ കെടുതികൾ അനുഭവിക്കുന്ന സുഡാനിലേക്ക് ഖത്തറിന്റെ സഹായം തുടരുന്നു.

മരുന്ന്, ഭക്ഷണം, മെഡിക്കല്‍ കിറ്റ് എന്നിയടങ്ങുന്ന 14 ടണിന്റെ സഹായമാണ് കഴിഞ്ഞ ദിവസം എത്തിച്ചത്. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റും ഖത്തര്‍ റെഡ് ക്രസന്റും സംയുക്തമായാണ് സഹായം എത്തിക്കുന്നത്.

ഇതോടെ ഖത്തർ ഒരുക്കിയ എയർ ബ്രിഡ്ജ് വഴിയുള്ള സഹായം 371 ടൺ ആയി ഉയർന്നു. സുഡാനിൽ ആഭ്യന്തര സുരക്ഷയും ഭരണ സ്ഥിരതയും ജനങ്ങളുടെ േക്ഷമവും ഉറപ്പാക്കുന്നതിലെ ഖത്തറിൻെറ പ്രതിബദ്ധത വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു.

Related Tags :
Similar Posts