< Back
Qatar

Qatar
ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി സംസാരിക്കും
|23 Sept 2024 1:29 AM IST
ജനറൽ അസംബ്ലിയുടെ ഉദ്ഘാടന സെഷനെയാണ് അമീർ അഭിസംബോധന ചെയ്യുക
ദോഹ: ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി സംസാരിക്കും. ജനറൽ അസംബ്ലിയുടെ ഉദ്ഘാടന സെഷനെയാണ് അമീർ അഭിസംബോധന ചെയ്യുക.
ചൊവ്വാഴ്ചയാണ് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി ചേരുന്നത്. ഗസ്സയിലെ ഇസ്രായേൽ ആക്രമണം ഒരു വർഷത്തിലേക്ക് നീങ്ങുന്നതിനിടെ മധ്യസ്ഥ രാജ്യമായ ഖത്തറിന്റെ ശബ്ദത്തെ അന്താരാഷ്ട്ര സമൂഹം ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
യു.എന്നിൽ അമീറിന്റെ മുൻ പ്രസംഗങ്ങൾ ലോകശ്രദ്ധയാകർഷിച്ചിരുന്നു. 76ാമത് പൊതു സേമ്മളനത്തിൽ സുഡാൻ, ലെബനാൻ, യെമൻ, ലിബിയ, ഫലസ്തീൻ, സിറിയ, അഫ്ഗാൻ തുടങ്ങി വിവിധ വിഷയങ്ങൾ അമീർ ഉറച്ച ശബ്ദത്തോടെ അവതരിപ്പിച്ചത് ലോകം ശ്രദ്ധയോടെയാണ് ശ്രവിച്ചത്. 9ാമത് ജനറൽ അസംബ്ലിയാണ് ചൊവ്വാഴ്ച ചേരുന്നത്.