< Back
Qatar

Qatar
യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
|29 April 2024 10:24 PM IST
ഈ വർഷം ആദ്യ പാദത്തിൽ 1.3 കോടിയിലേറെ യാത്രക്കാരാണ് ഹമദ് വിമാനത്താവളം വഴി പറന്നത്.
ദോഹ: യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡുകൾ ഭേദിച്ച് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ഈ വർഷം ആദ്യ പാദത്തിൽ 1.3 കോടിയിലേറെ യാത്രക്കാരാണ് ഹമദ് വിമാനത്താവളം വഴി പറന്നത്.കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 27.6 ശതമാനത്തിന്റെ വർധനവാണിത്. എയർ ക്രാഫ്റ്റ് മൂവ്‌മെന്റിൽ 23.9 ശതമാനത്തിന്റെയും കാർഗോ ഓപ്പറേഷനിൽ 15.4 ശതമാനത്തിന്റെയും വർധനയുണ്ട്.ഖത്തറിലേക്കുള്ള യാത്രക്കാർക്ക് പുറമെ യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള മേഖലയിലെ ട്രാൻസിറ്റ് യാത്രക്കാരും പ്രധാനമായും ആശ്രയിക്കുന്നത് ഹമദ് വിമാനത്താവളത്തെയാണ്. ഇതാണ് യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയരാൻ കാരണം. ഈ വർഷം സ്‌കൈ ട്രാക്‌സ് എയർപോർട്ട് അവാർഡിൽ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരവും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കിയിരുന്നു.