< Back
Qatar

Qatar
ലോകകപ്പ് ഗാനം പുറത്തിറക്കി ക്യു.എഫ്.എ; ആതിഥേയ ടീമിനെ പ്രോത്സാഹിപ്പിക്കാൻ വിവിധ പരിപാടികളും
|19 Sept 2022 10:40 PM IST
ഖത്തർ ടീമിന്റെ പരിശീലന സെഷൻ കാണാൻ ആരാധകർക്ക് അവസരമൊരുക്കും
ദോഹ: ലോകകപ്പിൽ ആതിഥേയ ടീമിനെ പ്രോത്സാഹിപ്പിക്കാൻ വിവിധ പരിപാടികളുമായി ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ. ഇതിന്റെ ഭാഗമായി ഖത്തർ ടീമിന്റെ പരിശീലന സെഷൻ കാണാൻ ആരാധകർക്ക് അവസരമൊരുക്കും. ടീമിന് പിന്തുണയുമായി ലോകകപ്പ് ഗാനവും പുറത്തിറക്കി
നിങ്ങൾ ഉറക്കെ ശബ്ദിക്കുക, അൽ അന്നാബിയെ പ്രോത്സാഹിപ്പിക്കുക, ആതിഥേയ ടീമിനായി ആരവങ്ങളുയർത്താൻ ആരാധകരെ സജ്ജരാക്കുന്ന വൈവിധ്യമാർന്ന പദ്ധതികളാണ് ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രിയപ്പെട്ട താരങ്ങളുടെ തയ്യാറെടുപ്പുകൾ ആരാധകർക്ക് നേരിട്ട് കാണാം. ഒക്ടോബർ രണ്ടിന് നടക്കുന്ന പരിശീലന സെഷനിലാണ് പ്രവേശനം നൽകുക.
സ്വന്തം കാറുകൾ അലങ്കരിക്കുന്നതിനും അവസരമുണ്ട്. ഇങ്ങനെ അലങ്കരിക്കുന്നവർക്ക് ഗിഫ്റ്റ് കൂപ്പണുകൾ നൽകും. നിലവിൽ യൂറോപ്യൻ പര്യടനത്തിലുള്ള ഖത്തർ ടീമിന് ഈ മാസം കാനഡയുമായും ചിലിയുമായും സന്നാഹ മത്സരങ്ങളുണ്ട്