< Back
Qatar

Qatar
ഖത്തറില്‍ നിയമലംഘനം നടത്തിയ റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
|19 May 2022 3:51 PM IST
ഖത്തറില്‍ നിയമലംഘനം നടത്തിയ റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി തൊഴില്‍ മന്ത്രാലയം. റിക്രൂട്ടിങ് വ്യവസ്ഥകള്‍ ലംഘിച്ച 4 സ്ഥാപനങ്ങളാണ് മന്ത്രാലയം ഇടപെട്ട് അടച്ചുപൂട്ടിയത്.
വിദേശത്ത് നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് സ്ഥാപനങ്ങള്‍ക്ക് നടപടി നേരിടേണ്ടി വന്നത്. വരും ദിവസങ്ങളിലും റിക്രൂട്ടിങ് കേന്ദ്രങ്ങളില്‍ കര്‍ശന പരിശോധന തുടരുമെന്നും തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.