< Back
Qatar

Qatar
ഹിതപരിശോധന: ഖത്തറിൽ നാളെ സ്‌കൂളുകൾക്ക് അവധി
|4 Nov 2024 11:34 PM IST
ഇന്ത്യൻ സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും
ദോഹ: ഭരണഘടന ഭേദഗതിയിൽ ഹിതപരിശോധന നടക്കുന്നതിനാൽ ഖത്തറിൽ നാളെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഖത്തർ വിദ്യഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. അധ്യാപകരും, അനധ്യാപകരും ഉൾപ്പെടെ മുഴുവൻ സ്‌കൂൾ ജീവനക്കാർക്കും അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും.
രാജ്യത്തെ മുഴുവൻ പൗരൻമാർക്കും ഹിതപരിശോധനയിൽ പങ്കെടുത്ത് വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അതേസമയം, സർവകാലാശാലകൾ ഉൾപ്പെടെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല,