< Back
Qatar
ഇറാനില്‍നിന്ന് അമേരിക്കക്കാരുടെ മോചനം;   ഖത്തര്‍ അമീറിന് നന്ദി പറഞ്ഞ് ജോ ബൈഡന്‍
Qatar

ഇറാനില്‍നിന്ന് അമേരിക്കക്കാരുടെ മോചനം; ഖത്തര്‍ അമീറിന് നന്ദി പറഞ്ഞ് ജോ ബൈഡന്‍

Web Desk
|
5 Oct 2023 8:15 AM IST

ഇറാനില്‍ തടവിലായിരുന്ന അമേരിക്കക്കാരെ മോചിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചതില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് നന്ദി പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

കഴിഞ്ഞ ദിവസം അമീറുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ബൈഡന്‍ രാജ്യത്തിന്റെ നന്ദി അറിയിച്ചത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് ഇറാനും അമേരിക്കയും പരസ്പരം തട‌വുകാരെ കൈമാറിയിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും മേഖലയിലെ സുരക്ഷാ വിഷയങ്ങളും നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായി.

Similar Posts