< Back
Qatar
എക്സ്പാര്‍ട്ട് കലാമേളയില്‍ റിമമ്പറന്‍സ് തിയറ്റര്‍ ചാമ്പ്യന്‍മാർ
Qatar

എക്സ്പാര്‍ട്ട് കലാമേളയില്‍ റിമമ്പറന്‍സ് തിയറ്റര്‍ ചാമ്പ്യന്‍മാർ

Web Desk
|
16 Oct 2023 7:35 AM IST

ഖത്തറില്‍ യൂത്ത് ഫോറം സംഘടിപ്പിച്ച യൂത്ത്ഫോറം സംഘടിപ്പിച്ച എക്സ്പാര്‍ട്ട് കലാമേളയില്‍ റിമമ്പറന്‍സ് തിയറ്റര്‍ ചാമ്പ്യന്‍മാരായി. 650 ഓളം പ്രവാസി കലാകാരന്മാരാണ് മത്സരിച്ചത്. ഖത്തറിലെ വിവിധ സംഘടനകള്‍ക്ക് കീഴിലാണ് ഖത്തറിലെ കലാപ്രതിഭകള്‍ മാറ്റുരച്ചത്. 96പോയിന്റോടെ റിമമ്പറന്‍സ് തിയേറ്റര്‍ ഓവറോള്‍ ചാമ്പ്യന്മാരായി.

66 പോയന്റുമായി ചായപ്പീട്യ ഖത്തര്‍ രണ്ടും 56 പോയന്റ് നേടിയ അല്‍ ജാമിഅ ശാന്തപുരം അലൂംനി മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ഫ്രണ്ട്സ് ഓഫ് സിറ്റി എക്സ്ചേഞ്ചിന്റെ ഷാനിബ് എം ഷംസുദ്ദീന്‍ മേളയുടെ താരമായും അല ഖത്തർ മികച്ച ടീമായും തെരഞ്ഞെടുക്കപ്പെട്ടു.

സ്റ്റേജ്, സ്റ്റേജിതര ഇനങ്ങളിലായി പതിനഞ്ചോളം വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. സംവിധായകന്‍ അമീന്‍ അസ്‌ലം, സിനിമാതാരം പ്രശാന്ത് വര്‍മ്മ തുടങ്ങി കലാരംഗത്തെ നിരവധി പ്രമുഖര്‍ വിധികര്‍ത്താക്കളായെത്തി.

സമാപന ചടങ്ങിൽ സെന്റര്‍ ഫോറ് ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രസിഡന്റ് ടി.കെ. ഖാസിം, യൂത്ത്ഫോറം പ്രസിഡന്റ് എസ്.എസ് മുസ്തഫ, വൈസ് പ്രസിഡണ്ടൂമാരായ അസ്‌ലം തൗഫീഖ്, അസ്‌ലം ഈരാറ്റുപേട്ട, എക്സ്പാര്‍ട്ട് കമ്മിറ്റി വൈസ് ചെയര്‍മാന്‍ സല്‍മാന്‍ ആല്‍ പറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ജസീം സി.കെ എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Similar Posts