< Back
Qatar
Riyadh Medical Center
Qatar

വനിതകൾക്ക് പ്രത്യേക മെഡിക്കൽ പാക്കേജുമായി റിയാദ മെഡിക്കൽ സെന്റർ

Web Desk
|
6 May 2023 8:21 AM IST

വനിതകൾക്ക് പ്രത്യേക മെഡിക്കൽ പാക്കേജുമായി റിയാദ മെഡിക്കൽ സെന്റർ. രോഗനിർണയവും ഡോക്ടർ കൺസൾട്ടേഷനും അടക്കമുള്ള പാക്കേജുകളാണ് പ്രഖ്യാപിച്ചത്. ഫോർ ഹെർ എന്ന പേരിലാണ് സ്ത്രീകൾക്കായി റിയാദ മെഡിക്കൽ സെന്റർ പ്രത്യേക പാക്കേജ് അവതരിപ്പിച്ചത്.

ഹോർമോൺ, വൈറ്റമിൻ, തൈറോയ്ഡ് പരിശോധനകൾ കൂടാതെ ജീവിതശൈലി രോഗനിർണയം, യൂറിൻ ടെസ്റ്റ്, തുടങ്ങി വിവിധങ്ങളായ ടെസ്റ്റുകൾ, ഗൈനക്കോളജി കൺസൾട്ടേഷൻ അടക്കം സ്ത്രീകളുടെ രോഗനിർണയം നടത്തുന്ന മെഡിക്കൽ പാക്കേജ് 165 ഖത്തരി റിയാലിന് ഇപ്പോൾ ലഭ്യമാണ്.

ഗൈനക്കോളജിയിൽ വിദഗ്ധരായ ഡോ. വിജയലക്ഷ്മി, ഡോ. ശ്രീലക്ഷ്മി തുടങ്ങിയവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ചയടക്കം എല്ലാ ദിവസവും ഗൈനക്കോളജി വിഭാഗം തുറന്നു പ്രവർത്തിക്കും. സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ അറിയുന്നതിന് സമഗ്രവും സാധാരണക്കാർക്ക് താങ്ങാനാവുന്നതുമായ മാർഗങ്ങൾ സ്വീകരിക്കുകയാണ് 'ഫോർ ഹെർ' കാംപയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് റിയാദ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ പറഞ്ഞു.

ഇത്തരം പാക്കേജുകൾ സ്ത്രീകളുടെ ക്ഷേമത്തും ആരോഗ്യത്തിനും മുൻഗണന നൽകാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിയാദ മെഡിക്കൽ സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. അബ്ദുൽ കലാം പറഞ്ഞു.

Similar Posts