< Back
Qatar
Samskruthi Qatar Rayyan Unit hosted an Iftar party
Qatar

സംസ്‌കൃതി ഖത്തർ റയ്യാൻ യൂണിറ്റ് ഇഫ്താർ വിരുന്ന് നടത്തി

Web Desk
|
20 March 2025 5:29 PM IST

പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ എം സുധീർ ഉദ്ഘാടനം ചെയ്തു

ദോഹ: സംസ്‌കൃതി ഖത്തർ റയ്യാൻ യൂണിറ്റ് ഇഫ്താർ വിരുന്നും കുടുംബ സംഗമവും നടത്തി. 250ഓളം യൂണിറ്റ് അംഗങ്ങൾ പങ്കെടുത്ത സംഗമം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ എം സുധീർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ആബിദ് പാവറട്ടി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സംസ്‌കൃതി ട്രെഷറർ അപ്പു കെകെ, ജോയിന്റ് സെക്രട്ടറി ബിജു പി മംഗലം, വനിത വേദി സെക്രട്ടറി ജെസിത ചിന്ദുരാജ് എന്നിവർ സംസാരിച്ചു. സംസ്‌കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരിയും ജോയിന്റ് സെക്രട്ടറി നിധിൻ എസ്ജിയും പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് സിദ്ദീഖ് കെകെ സ്വാഗതവും യൂണിറ്റ് ജോയിന്റ് സെക്രട്ടറി സജ്ന നന്ദിയും പറഞ്ഞു.

Similar Posts