< Back
Qatar

Qatar
ന്യൂനപക്ഷങ്ങൾക്കിടയിൽ വർഗീയത പ്രചരിപ്പിക്കുന്ന സംഘങ്ങളുടെ യഥാർഥ ഗുണഭോക്താക്കൾ സംഘപരിവാർ: പി.കെ കുഞ്ഞാലിക്കുട്ടി
|7 Oct 2022 11:40 PM IST
'മന്ത്രിമാരുടെ വിദേശയാത്രകളല്ല, അനാവശ്യ ചെലവുകളെയാണ് പ്രതിപക്ഷം വിമർശിക്കുന്നത്'
ന്യൂനപക്ഷങ്ങൾക്കിടയിൽ തീവ്രവാദവും വർഗീയതയും പ്രചരിപ്പിക്കുന്ന സംഘങ്ങളുടെ യഥാർഥ ഗുണഭോക്താക്കൾ സംഘപരിവാറാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ കുറിച്ചുള്ള ചോദ്യത്തിന് ദോഹയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം യോജിച്ച് ഇറങ്ങുന്ന അന്ന് കേന്ദ്രത്തിൽ ബിജെപി വീഴും. മന്ത്രിമാരുടെ വിദേശയാത്രകളെയല്ല പ്രതിപക്ഷം വിമർശിക്കുന്നത്. സർക്കാരിന്റെ പ്രവർത്തനമികവില്ലായ്മയാണ് പ്രശ്‌നമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.