< Back
Qatar

Qatar
സര്‍ഗസായാഹ്നം-2022; ക്യൂ മലയാളം വാര്‍ഷികാഘോഷം ഇന്ന്
|20 May 2022 11:23 AM IST
ഖത്തര്‍ മലയാളികള്‍ക്കിടയിലെ സര്‍ഗാത്മക സൗഹൃദ കൂട്ടായ്മയായ ക്യൂ മലയാളം വാര്‍ഷികാഘോഷം ഇന്ന് നടക്കും. സര്‍ഗസായാഹ്നം എന്ന പേരില്‍ ഉച്ചയ്ക്ക് 3.30 മുതല്‍ ഐ.സി.സി അശോക ഹാളില്‍ വിവിധ കലാ, സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.
സിനിമാ-നാടക നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായി ശിവജി ഗുരുവായൂര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. നാളെ കലാക്ഷേത്ര ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ക്യു മലയാളം സംഘടിപ്പിച്ച വിവിധ പരിപാടികളിലെ വിജയികളെ ആദരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ശിവജി ഗുരുവായൂര്‍, ക്യൂ മലയാളം പ്രസിഡന്റ് സി.എം ബദറുദ്ദീന്‍, ശ്രീകല പ്രകാശന്‍, റിജാസ് ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.