< Back
Qatar
അർജന്റീനക്കെതിരായ സൗദിയുടെ ചരിത്ര വിജയം;   ആഘോഷത്തിൽ പങ്കുചേർന്ന് മെക്‌സിക്കൻ ആരാധകരും
Qatar

അർജന്റീനക്കെതിരായ സൗദിയുടെ ചരിത്ര വിജയം; ആഘോഷത്തിൽ പങ്കുചേർന്ന് മെക്‌സിക്കൻ ആരാധകരും

Web Desk
|
23 Nov 2022 9:59 AM IST

ഖത്തറിൽ അർജന്റീനക്കെതിരായ ചരിത്ര വിജയം ആഘോഷിക്കുന്ന സൗദി ആരാധകരോടൊപ്പം മറ്റു അറബ് രാജ്യങ്ങളിൽനിന്നുള്ളവരും മെക്‌സിക്കൻ ആരാധകരും പങ്കുചേർന്നു. മത്സരം തുടങ്ങും മുമ്പേ അർജന്റീനൻ ആരാധകരാണ് ആരവം തുടങ്ങിയിരുന്നത്. ഗാലറികളിലും ഫാൻസോണുകളിലും ആവേശമിരമ്പിയിരുന്നു. മെസ്സിയുടെ നീക്കങ്ങൾക്കെല്ലാം എല്ലാവരും ചേർന്ന് നിറഞ്ഞ കയ്യടി നൽകിയിരുന്നു.





തുടർച്ചയായി ഓഫ്‌സൈഡ് ട്രാപ്പിൽ കുടുങ്ങിയപ്പോഴും ആരാധകർ തികഞ്ഞ പ്രതീക്ഷയിലായിരുന്നു. എന്നാൽ രണ്ടാംപകുതിയിൽ തുടരെ വീണ രണ്ട് ഗോളുകളിൽ അർജന്റീനയും ആരാധകരും ഒരുപോലെ സ്തബ്ധരായി.





പിന്നെ സൗദി ആരാധകരുടെ ഊഴമായിരുന്നു. കളി അവസാന മിനുട്ടുകളിലേക്ക് കടന്നതോടെ അവർ ആഘോഷം തുടങ്ങി. മെക്‌സിക്കൻ ആരാധകരും മറ്റു അറബ് രാജ്യങ്ങളിൽ നിന്നുള്ളവും സൗദി ആരാധകരോടൊപ്പം കൂടി ആഘോഷത്തിന് മാറ്റുകൂട്ടി. ഖത്തർ അമീർ സൗദിയുടെ പതാക തോളിൽ അണിഞ്ഞാണ് ആഘോഷത്തിൽ പങ്കുചേർന്നത്.

സൗദിയും അർജന്റീനയും മെക്‌സിക്കോയും ഒരേ ഗ്രൂപ്പിലാണ് കളിക്കുന്നത്. അതേ സമയം ഗ്രൂപ്പിലെ മറ്റൊരു ടീമായ പോളണ്ടിനെതിരായ ഇന്നലത്തെ മത്സരത്തിൽ മെക്‌സിക്കോയ്ക്ക് സമനിലയിൽ കളി അവസാനിപ്പിക്കേണ്ടി വന്നു.

Similar Posts