< Back
Qatar

Qatar
ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അദ്ദബ്ബാഗ് വിടപറഞ്ഞു
|25 May 2023 7:18 AM IST
ഇസ്‌ലാമിക പണ്ഡിതനും ഖത്തർ ചാരിറ്റി സ്ഥാപകരിൽ പ്രധാനിയുമായ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അദ്ദബ്ബാഗ് മരണപ്പെട്ടു. 75 വയസ്സായിരുന്നു.
ചൊവ്വാഴ്ച രാത്രി ദോഹയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ത്യ ഉൾപ്പെടെ അനേകം ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ വൻകരകളിലുമായി പാവങ്ങളുടെ കണ്ണീരൊപ്പുന്ന ഖത്തർ ചാരിറ്റിയുടെ സ്ഥാപകൻ എന്ന നിലയിലാണ് ശൈഖ് അബ്ദുല്ല അദബ്ബാഗിനെ അറബ് ലോകം സ്മരിക്കുന്നത്.
ഗൾഫ് മാധ്യമം' പത്രത്തിന്റെ ഖത്തറിലെ വിതരണം ഏറ്റെടുത്ത് നടത്തിയത് അദ്ദേഹത്തിന്റെ സ്ഥാപനമായ അൽ ഹറമൈൻ ലൈബ്രറിയായിരുന്നു.