< Back
Qatar
ഗസ്സയ്ക്ക് സഹായങ്ങളുമായി ഒക്ടോബർ മുതൽ   ഖത്തറിൽ നിന്നും 42 വിമാനങ്ങൾ ഈജിപ്തിലെത്തി
Qatar

ഗസ്സയ്ക്ക് സഹായങ്ങളുമായി ഒക്ടോബർ മുതൽ ഖത്തറിൽ നിന്നും 42 വിമാനങ്ങൾ ഈജിപ്തിലെത്തി

Web Desk
|
12 Dec 2023 8:26 AM IST

ഗസ്സക്കുള്ള ഖത്തറിന്റെ സഹായവുമായി മൂന്ന് വിമാനങ്ങൾ കൂടി ഈജിപ്തിലെ അൽ അരിഷിലെത്തി.

മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവ ഉൾപ്പെടെ 116 ടൺ വസ്തുക്കളാണ് ഖത്തർ സായുധ സേന വിമാനത്തിലെത്തിച്ചത്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റും, ഖത്തർ റെഡ്ക്രസന്റും സംയുക്തമായാണ് ഇവ സജ്ജമാക്കിയത്.

ഇതോടെ, ഒക്ടോബർ ഏഴ് മുതൽ ഖത്തറിൽ നിന്നും 42 വിമാനങ്ങളിലായി 1362 ടൺ വസ്തുക്കൾ ഈജിപ്തിലെ അൽ അരിഷിലെത്തിച്ചു.






Similar Posts