< Back
Qatar
Singer Khalid Vadakara passes away in Qatar
Qatar

ഗായകൻ ഖാലിദ് വടകര ഖത്തറിൽ നിര്യാതനായി

Web Desk
|
9 Jun 2025 7:32 PM IST

സൂഖ് വാഖിഫിലെ കടയിൽ ജോലി ചെയ്ത് വരികയായിരുന്ന ഖാലിദ് 35 വർഷത്തിലേറെയായി ഖത്തറിലെ പ്രവാസി സംഗീതാസ്വാദകർക്ക് സുപരിചിതനാണ്

ദോഹ: ഖത്തറിലെ മാപ്പിളപ്പാട്ട് വേദികളിലെ നിറസാന്നിധ്യമായിരുന്ന ഖാലിദ് വടകര (66) ദോഹയിൽ മരിച്ചു. വടകര മുകച്ചേരി സ്വദേശിയാണ്. ചികിത്സയിലിരിക്കെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.

സൂഖ് വാഖിഫിലെ കടയിൽ ജോലി ചെയ്ത് വരികയായിരുന്ന ഖാലിദ് 35 വർഷത്തിലേറെയായി ഖത്തറിലെ പ്രവാസി സംഗീതാസ്വാദകർക്ക് സുപരിചിതനാണ്. ഇന്ത്യൻ കമ്മ്യൂണിറ്റി റിക്രിയേഷൻ സെൻറർ (ഐ.സി.ആർ.സി) വേദികളിലൂടെയാണ് സംഗീതമേഖലയിൽ സജീവമായത്.

മുകച്ചേരി ഉരുണിന്റവിട എടത്തിൽ ഉമ്മർകുട്ടിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ സീനത്ത്. മക്കൾ: ജസീല, ജസ്‌ന, ബായിസ്. മരുമകൻ: മുഹമ്മദ് ഷാഫി, പരേതനായ അനീസ്. ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Similar Posts