< Back
Qatar
ഖത്തറിൽ ഹെലികോപ്റ്റർ കടലിൽ തകർന്നു വീണ് ഏഴ് പേർ കൊല്ലപ്പെട്ടു
Qatar

ഖത്തറിൽ ഹെലികോപ്റ്റർ കടലിൽ തകർന്നു വീണ് ഏഴ് പേർ കൊല്ലപ്പെട്ടു

Web Desk
|
22 March 2026 2:43 PM IST

സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് പ്രതിരോധ മന്ത്രാലയം

ദോഹ: ഖത്തറിൽ ‍ഹെലികോപ്റ്റർ കടലിൽ തകർന്നു വീണ് ആറ് പേർ കൊല്ലപ്പെട്ടു. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോപ്റ്ററിൽ ഏഴ് പേരാണ് ഉണ്ടായത്. കൊല്ലപ്പെട്ടവർ ഖത്തർ സായുധ സേന, ഖത്തർ - തുർക്കി സംയുക്ത സേന അംഗങ്ങളാണ്. പതിവായി നടക്കുന്ന സുരക്ഷാ വിന്യാസത്തിന്റെ ഭാ​ഗമായിട്ടുള്ള നിരീക്ഷണ പറക്കലിനിടെയാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയാണ് ഇതു സംബന്ധിച്ച വാർത്താകുറിപ്പ് ഖത്തർ പ്രതിരോധ മന്ത്രാലയം പങ്കുവെച്ചത്.

ക്യാപ്റ്റൻ പൈലറ്റ് മുബാറക് സാലിം ദവായ് അൽ മർറി, ഫഹദ് ഹാദി ഗാനിം അൽ ഖയാറിൻ (ഖത്തർ സായുധ സേന), മുഹമ്മദ്‌ മാഹിർ മുഹമ്മദ്‌ (ഖത്തർ സായുധ സേന), മേജർ സിനാൻ താഷ്തകിൻ (ഖത്തർ - തുർക്കി സംയുക്ത സേന), സുലൈമാൻ ജമയ്റ കഹ്‌റാമാൻ (തുർക്കി പൗരൻ), ഇസ്മായിൽ അനാസ് ജാൻ (തുർക്കി പൗരൻ), സഈദ് നാസർ സമയ്ഖ്(ഖത്തർ സായുധ സേന) എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.

Similar Posts