< Back
Qatar

Qatar
ഗസ്സക്കും ഫലസ്തീനികൾക്കും ഐക്യദാർഢ്യം; അജ്യാൽ ഫിലിം ഫെസ്റ്റിവൽ റദ്ദാക്കി ഖത്തര്‍
|20 Oct 2023 1:05 AM IST
ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണത്തിൽ തകർന്ന ഗസ്സക്കും ഫലസ്തീനികൾക്കും ഐക്യദാർഢ്യമർപ്പിച്ച് അടുത്ത മാസം നടക്കേണ്ടിയിരുന്നു അജ്യാൽ ഫിലിം ഫെസ്റ്റിവൽ റദ്ദാക്കി ഖത്തര്‍.
ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു ഫിലിം ഫെസ്റ്റിവൽ സംഘാടകര്‍. നവംബർ എട്ട് മുതൽ 16 വരെയായിരുന്നു ഫിലിം ഫെസ്റ്റിവല്‍ മുൻപ് നിശ്ചയിച്ചിരുന്നത്.
ഓരോ ദിവസവും നിരപരാധികളായ മനുഷ്യർ കൊല്ലപ്പെടുന്നത് കാണുമ്പോൾ തകര്‍ന്നുപോവുകയാണ്. ഇത് ആഘോഷത്തിനുള്ള സമയമല്ലെന്നും ബോധപൂർവം പ്രവർത്തിക്കേണ്ട സമയമാണെന്നും ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസ്താവനയില്‍ അറിയിച്ചു. അതിനിടെ ഫലസ്തീന് ഖത്തർ നൽകുന്ന ശക്തമായ പിന്തുണയെ പ്രശംസിക്കുകയാണ് പല ലോകരാജ്യങ്ങളും.