< Back
Qatar
സൂഖ് വാഖിഫ് ഈത്തപ്പഴ മേളയ്ക്ക് തുടക്കം; 103 ഫാമുകള്‍ പങ്കെടുക്കുന്നു
Qatar

സൂഖ് വാഖിഫ് ഈത്തപ്പഴ മേളയ്ക്ക് തുടക്കം; 103 ഫാമുകള്‍ പങ്കെടുക്കുന്നു

Web Desk
|
28 July 2023 11:53 PM IST

ആഗസ്റ്റ് അഞ്ചുവരെ മേള തുടരും.

ദോഹ: ഖത്തറില്‍ ഈത്തപ്പഴക്കാലത്തിന്റെ വരവറിയിച്ച് സൂഖ് വാഖിഫ് ഈത്തപ്പഴ മേളയ്ക്ക് തുടക്കമായി. 130 പ്രാദേശിക ഫാമുകളാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. ആഗസ്റ്റ് അഞ്ചുവരെ മേള തുടരും.

വൈവിധ്യമായ ശേഖരവുമായാണ് എട്ടാമത് സൂഖ് വാഖിഫ് ഈത്തപ്പഴമേള ആരംഭിച്ചത്. കഴിഞ്ഞ തവണ 85 ഫാമുകളായിരുന്നു പങ്കെടുത്തിരുന്നത്. ഈത്തപ്പഴങ്ങള്‍ കൊണ്ടുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഇത്തവണത്തെ പ്രത്യേകതയാണ്. കിലോയ്ക്ക് ആറ് ഖത്തര്‍ റിയാല്‍ മുതല്‍ ഈത്തപ്പഴം ലഭ്യമാണ്, എല്ലാ ദിവസവും വൈകിട്ട് മൂന്നര മുതല്‍ 9.30വരെ മേള സന്ദര്‍ശിക്കാം. വെള്ളിയാഴ്ച കളില്‍‌ തിരക്ക് പരിഗണിച്ച് 10 വരെ പ്രവര്‍ത്തിക്കും.


Similar Posts