< Back
Qatar

Qatar
സൂഖ് വാഖിഫ് ഈത്തപ്പഴമേള ഇന്ന് സമാപിക്കും
|5 Aug 2023 3:53 AM IST
ഖത്തറിലെ ഈത്തപ്പഴക്കാലത്തിന്റെ വരവരിയിച്ച് നടത്തുന്ന സൂഖ് വാഖിഫ് ഈത്തപ്പഴമേള ഇന്ന് സമാപിക്കും. വലിയ ജനപങ്കാളിത്തമാണ് ഇത്തവണത്തെ മേളയ്ക്ക് ഉണ്ടായത്.
103 പ്രാദേശിക ഫാമുകളില്‍ നിന്നുള്ള ഇരുപതിലേറെ ഇനം ഈത്തപ്പഴങ്ങള്‍ ഇവിടെ വില്‍പ്പനയ്ക്കുണ്ട്. മേളയിൽ എട്ട് ദിവസം കൊണ്ട് 160 കിലോയിലേറെ ഈത്തപ്പഴം വില്‍പ്പന നടത്തിയതായി സംഘാടകര്‍ അറിയിച്ചു.