< Back
Qatar

Qatar
സ്‌പെയിൻ ഫുട്‌ബോൾ ഫാൻസ് ഖത്തറിന്റെ ലോഗോ പ്രകാശനം ചെയ്തു
|14 Aug 2022 11:59 PM IST
ഒരാഴ്ച മുമ്പാണ്, സ്‌പെയിൻ ഫുട്‌ബോൾ ഫാൻസ് ഖത്തർ രൂപം കൊള്ളുന്നത്
ദോഹ: ഖത്തറിലെ സ്പാനിഷ് ഫുട്‌ബോൾ ആരാധകരുടെ കൂട്ടായ്മയായ സ്‌പെയിൻ ഫുട്‌ബോൾ ഫാൻസ് ഖത്തറിന്റെ ലോഗോ പ്രകാശനം ചെയ്തു. സ്‌പെയിനിൽ നിന്നടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരാധകരാണ് കൂട്ടായ്മയിൽ ഉള്ളത്. ഖത്തറിലെ പ്രമുഖ ടിവി ചാനൽ അവതാരകൻ അബ്ദുൽ റഹ്മാനാണ് ഉദ്ഘാടനം നിർവഹിച്ചത്.
ഒരാഴ്ച മുമ്പാണ്, സ്‌പെയിൻ ഫുട്‌ബോൾ ഫാൻസ് ഖത്തർ രൂപം കൊള്ളുന്നത്. ദോഹ കോർണിഷിലെ കൗണ്ട്ഡൗൺ ക്ലോക്കിന് സമീപം ആദ്യ ഒത്തുചേരൽ ആരാധകർ കേക്ക് മുറിച്ച് ആഘോഷമാക്കി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഖത്തർ നിവാസികളായ നൂറോളം സ്‌പെയിൻ ആരാധകരാണ് ഒത്തുകൂടിയത്. സ്‌പെയിൻ എംബസിയുമായി കൂടിയാലോചിച്ച് കൂടുതൽ പരിപാടികൾ ഒരുക്കുമെന്ന് സംഘാടകർ മീഡിയവണിനോട് പറഞ്ഞു.
ഡേവിഡ് ആൽമോസ്, സലാഹ് ബിൻ മുസ്തഫ, ദിലീഷ്, ഉമ്മർ സാദിഖ്, മുഹമ്മദ് ദാനിഷ്, ഷമീം ബഷീർ, റൂത്ത് ഡെൻ സാൽട്ടോ, ഷറഫു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി