< Back
Qatar
ഖത്തറിൽ മത്സ്യബന്ധന, ടൂറിസ്റ്റ് ബോട്ടുകളിൽ കർശന പരിശോധന
Qatar

ഖത്തറിൽ മത്സ്യബന്ധന, ടൂറിസ്റ്റ് ബോട്ടുകളിൽ കർശന പരിശോധന

Web Desk
|
26 May 2024 8:30 PM IST

സമുദ്ര സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം പരിശോധന നടത്തിയത്‌

ദോഹ: മത്സ്യബന്ധന, ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കി ഖത്തർ പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം. സമുദ്ര സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. ക്യാമ്പയിനിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അൽ ഖോർ പോർട്ടിൽ പരിശോധന നടത്തി. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ബോട്ടുകളിലെ സുരക്ഷ, ജീവനക്കാർ, യാത്രക്കാർ എന്നിവരുടെ സുരക്ഷ തുടങ്ങി സമുദ്ര സുരക്ഷ നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധനയിൽ വിലയിരുത്തി. ഖത്തർ ആഭ്യന്തര മന്ത്രാലം, മുനിസിപ്പാലിറ്റി, ഗതാഗത മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.

Similar Posts