< Back
Qatar

Qatar
ഖത്തറില്‍ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത
|3 July 2023 7:34 AM IST
ഖത്തറില്‍ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. വടക്ക്പടിഞ്ഞാറന്‍ കാറ്റ് ഇന്നും നാളെയും വീശാന്‍ ഇടയുണ്ടെന്നും ഖത്തര്‍ കാലാവസ്ഥാ വിഭാഗം ഉണർത്തിയിട്ടുണ്ട്.
മണിക്കൂറില്‍ 48 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശാനാണ്സാധ്യത. കൂടാതെ കരയിൽ പൊടിക്കാറ്റിനും കടലില്‍ തിരമാലകള്‍ ഉയരാനും ഇടയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.