< Back
Qatar

Qatar
കുട്ടികൾക്കായി സമ്മർ ഡെയ്ൽ ക്യാമ്പ് സംഘടിപ്പിച്ചു
|18 Aug 2022 11:23 AM IST
യുണൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ ഖത്തർ, കുട്ടികൾക്ക് വേണ്ടി സമ്മർ ഡെയ്ൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്റർനാഷണൽ ആർട്‌സ് ആൻഡ് മ്യൂസികിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഹൃദ്യമായ അനുഭവമായി. യൂണീക് പ്രസിഡന്റ് മിനി സിബി സ്വാഗതം പറഞ്ഞു. ഭാരവാഹികളായ മിനി ബെന്നി, വൈസ് പ്രസിഡന്റ് സ്മിത ദീപു, ലുത്ഫി കലമ്പൻ എന്നിവർ നേതൃത്വം നൽകി.