< Back
Qatar
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍   പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണെന്ന് ഇന്‍കാസ് ഖത്തര്‍
Qatar

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണെന്ന് ഇന്‍കാസ് ഖത്തര്‍

Web Desk
|
10 Jun 2022 9:39 PM IST

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണെന്ന് ഇന്‍കാസ് ഖത്തര്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെയും കുടുബാംഗങ്ങളുടെയും കൂടുതല്‍ പങ്ക് പുറത്തുവന്ന വെളിപ്പെടുത്തലുകളിലൂടെ കേരള ജനത അപമാനിതരായിരിക്കുകയാണ്. ഇതിന്റെ ഉത്തരവാദിതം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്നും ഇന്‍കാസ് ഖത്തര്‍ ആവശ്യപ്പെട്ടു.

മുഖ്യപ്രതിയുടെ പുതിയ വെളിപ്പെടുത്തലോടെ, കേസന്വേഷണത്തെ ദുര്‍ബലമാക്കാനുള്ള ബി.ജെ.പി-സി.പി.എം അന്തര്‍ധാര പൊളിഞ്ഞുപോയതായും ഇന്‍കാസ് ഖത്തര്‍ ആരോപിച്ചു.

Similar Posts