
ദോഹ ഫോറം സമാപിച്ചു; ഗസ്സ വിഷയത്തില്‍ അടക്കം സംവാദങ്ങള്‍
|ഗസ്സയിലെ മനുഷ്യക്കുരുതിയും പശ്ചിമേഷ്യയിലെ ശാശ്വത സമാധാനവും സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും സാഹചര്യങ്ങളുമൊക്കെ ചര്‍ച്ചയായി.
ദോഹ: 21ാമത് ദോഹ ഫോറം സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ ഗസ്സ വിഷയത്തില്‍ അടക്കം സംവാദങ്ങള്‍ നടന്നു.
നിലവില്‍ ലോകസമൂഹം അഭിമുഖീകരിക്കുന്ന ഒട്ടുമിക്ക വിഷയങ്ങളെയും പ്രതിപാദിച്ചാണ് 21ാമത് ദോഹ ഫോറം കടന്നുപോകുന്നത്. ഗസ്സയിലെ മനുഷ്യക്കുരുതിയും പശ്ചിമേഷ്യയിലെ ശാശ്വത സമാധാനവും സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും സാഹചര്യങ്ങളുമൊക്കെ ചര്‍ച്ചയായി.
കലുഷിതമായ സാഹചര്യങ്ങളില്‍ നയതന്ത്ര ഇടപെടലുകളുടെ പ്രാധാന്യവും പ്രധാന ചര്‍ച്ചായിരുന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരും രാഷ്ട്ര നേതാക്കളും ചര്‍ച്ചകളില്‍ പങ്കാളികളായി.
സാമ്പത്തിക, സാമൂഹ്യ വിഷയങ്ങളിലും വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു, സൈബര്‍ സെക്യൂരിറ്റി, ഡാറ്റാ സെക്യൂരിറ്റി തുടങ്ങി സാങ്കേതിക മേഖലയിലേക്കും കടന്നു ചെന്ന ദോഹ ഫോറം കൂട്ടായ്മയുടെ ഭാവി പടുത്തുയര്‍ത്താം എന്ന പ്രമേയത്തിന് അടിവരയിട്ടാണ് സമാപിച്ചത്