< Back
Qatar

Qatar
ഫിഫയും ഖത്തര്‍ എയര്‍വേസും തമ്മിലുള്ള കരാര്‍ 2030 വരെ നീട്ടി
|23 Nov 2023 7:31 AM IST
ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയും ഖത്തര്‍ എയര്‍വേസും തമ്മിലുള്ള കരാര്‍ 2030 വരെ നീട്ടി. ഇതോടെ അമേരിക്കയില്‍ നടക്കുന്ന അടുത്ത ലോകകപ്പിലും 2030 ലോകകപ്പിലുമെല്ലാം ഖത്തര്‍ എയര്‍വേസ് തന്നെയാണ് ഫിഫയുടെ എയര്‍ലൈന്‍ പങ്കാളി.
2017 മുതലാണ് ഖത്തര്‍ എയര്‍വേസും ഫിഫയും തമ്മില്‍ സഹകരണം തുടങ്ങിയത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ഖത്തര്‍ എയര്‍വേസ് സിഇഒ ബദര്‍ മുഹമ്മദ് അല്‍മീറുമാണ് പരസിപരം കരാറില്‍ ഒപ്പുവെച്ചത്.