< Back
Qatar
ഖത്തറിലെ ബ്രസീൽ സൂപ്പർകപ്പിന് ആവേശ്വോജ്വല തുടക്കം
Qatar

ഖത്തറിലെ 'ബ്രസീൽ സൂപ്പർകപ്പി'ന് ആവേശ്വോജ്വല തുടക്കം

Web Desk
|
5 Oct 2022 11:02 AM IST

ഖത്തറിലെ ബ്രസീലിയൻ ആരാധകരുടെ ആഭ്യന്തര ഫുട്‌ബോൾ ടൂർണമെന്റായ ബ്രസീൽ സൂപ്പർകപ്പിന് ആവേശ്വോജ്വല തുടക്കം. ബ്രസീലിയൻ ക്ലബുകളുടെ പേരിൽ 6 ടീമുകളായാണ് പരസ്പരം പോരടിക്കുന്നത്. ട്രയൽ മത്സരം നടത്തിയ ശേഷം ലേലത്തിലൂടെയാണ് ഓരോ ടീമിലേക്കും അംഗങ്ങളെ തെരഞ്ഞെടുത്തത്. ഹാമിൽട്ടൺ സ്‌കൂളിൽ നടന്ന സൂപ്പർകപ്പ് ഉദ്ഘാടനം ഖത്തറിലെ ബ്രസീലിയൻ ആരാധകരുടെ ഒത്തുചേരലിന്റെ വേദി കൂടിയായി.

ബ്രസീലിയൻ എംബസിയിലെ സാംസ്‌കാരിക വിഭാഗം തലവൻ ലൌറോ ഗ്രോട്ട്, ഫാൻ ലീഡർ ജിയോർഡാന എന്നിവരും സൂപ്പർ കപ്പ് ഉദ്ഘാടനത്തിനെത്തിയിരുന്നു. മെമ്പർഷിപ്പ് വിതരണം, ഫാൻസ് ജേഴ്‌സി അനാച്ഛാദനം എന്നിവയും നടന്നു. ഈ മാസം 28നാണ് സൂപ്പർ കപ്പിന്റെ ഫൈനൽ.

Similar Posts