< Back
Qatar

Qatar
ദോഹ പുസ്തകോത്സവത്തിന് വ്യാഴാഴ്ച തുടക്കം
|9 Jan 2022 7:33 PM IST
ദോഹ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററാണ് വേദി
31ാമത് ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം വ്യാഴാഴ്ച തുടങ്ങും. ദോഹ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററാണ് വേദി. ഖത്തർ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ 37 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കും.
430 പ്രസാധകരുടെയും 90 ഏജൻസികളുടെയും പുസ്തകങ്ങൾ വായനക്കാർക്ക് ലഭിക്കും.വിജ്ഞാനം വെളിച്ചമാണ് എന്നതാണ് ഇത്തവണത്തെ പുസ്തകോത്സവത്തിന്റെ ആപ്തവാക്യം.
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 10 മണി വരെ പുസ്തകപ്രേമികൾക്ക് സന്ദർശിക്കാം. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മുതൽ രാത്രി 10 വരെയാണ് സമയം. ജനുവരി 22 വരെ പുസ്തകോത്സവം തുടരും.