< Back
Qatar

Qatar
ദോഹ മെട്രോ റെഡ്‌ലൈനില്‍ നാളെയും മറ്റന്നാളും സര്‍വീസ് ഉണ്ടായിരിക്കില്ല
|2 Jun 2022 1:42 PM IST
പകരം ഇതേ റൂട്ടില്‍ സ്പെഷല്‍ ബസ് സര്‍വീസ് നടത്തും
ദോഹ മെട്രോയുടെ റെഡ്‌ലൈനില്‍ നാളെയും മറ്റന്നാളും മെട്രോ സര്‍വീസ് നടത്തില്ല. പകരം ഇതേ റൂട്ടില്‍ സ്പെഷല്‍ ബസ് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മെട്രോ ലിങ്ക് ബസുകളും സര്‍വീസ് നടത്തും.
റാസ്അബൂദില്‍ നിന്നും ലുസൈല്‍ ക്യുഎന്‍ബിയിലേക്ക് 5 മിനുട്ട് ഇടവേളയില്‍ ബസ് സര്‍വീസുകളുണ്ടാകും. കതാറയിലും അല്‍വക്രയിലും സ്റ്റോപ് ഉണ്ടായിരിക്കില്ല. ഹമദ് വിമാനത്താവളത്തില്‍നിന്ന് 15 മിനുട്ട് ഇടവേളയില്‍ റാസ്അബൂദിലേക്കും ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.