< Back
Qatar
യു.എൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിനായി   ഖത്തർ അമീർ ന്യൂയോർക്കിലെത്തി
Qatar

യു.എൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിനായി ഖത്തർ അമീർ ന്യൂയോർക്കിലെത്തി

Web Desk
|
20 Sept 2022 10:42 AM IST

യു.എൻ ജനറൽ അസംബ്ലിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുക്കും. ഇതിനായി അമീർ ന്യൂയോർക്കിലെത്തി. ഇന്ന് ഓപ്പണിങ് സെഷനിൽ അമീർ യു.എൻ അസംബ്ലിയെ അഭിസംബോധന ചെയ്യും.

ലണ്ടനിൽ നിന്നാണ് അമീർ അമേരിക്കയിലേക്ക് തിരിച്ചത്. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിലും ചാൾസ് രാജാവ് ഒരുക്കിയ ചടങ്ങിലും അമീർ പങ്കെടുത്തിരുന്നു.

Similar Posts