< Back
Qatar
The Emir of Qatar
Qatar

ഈജിപ്ത് വിളിച്ചു ചേർത്ത ഫലസ്തീൻ ഉച്ചകോടിയിലേക്ക് ഖത്തർ അമീറിന് ക്ഷണം

Web Desk
|
17 Oct 2023 7:16 AM IST

ഗസ്സയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനും മേഖലയിലെ സമാധാന ശ്രമങ്ങൾക്കുമായി ഈജിപ്ത് വിളിച്ചു ചേർത്ത ഫലസ്തീൻ ഉച്ചകോടിയിൽ ഖത്തർ അമീറിന് ക്ഷണം.

ഒക്ടോബർ 21ന് കയ്റോയിലാണ് ഈജിപ്തിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടി നടക്കാനിരിക്കുന്നത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽ സിസിയുടെ ക്ഷണം, ഖത്തറിലെ അംബാസഡർ അമീർ ശൈഖ് തമീം ബിൻ ഹമദ് അല്‍ഥാനിക്ക് കൈമാറിയിട്ടുണ്ട്.

ഫലസ്തീൻ വിഷയത്തിലെ ഖത്തറിൻ്റെ കർശന നിലപാട് മറ്റു പല അറബ് രാജ്യങ്ങൾക്കും റലസ്തീന് പിന്തുണ പ്രഖ്യാപിക്കാൻ ധൈര്യം പകരുകയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരം ശ്രമങ്ങളിൽ ഖത്തർ ഒഴിച്ചുകൂടാനാവാത്ത പങ്കാളിയായി മാറുന്നത്.

Similar Posts