< Back
Qatar
ഖത്തര്‍ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി നിര്‍മിച്ച   ആദ്യ വീടിന്റെ താക്കോല്‍ ദാനം നാളെ
Qatar

ഖത്തര്‍ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി നിര്‍മിച്ച ആദ്യ വീടിന്റെ താക്കോല്‍ ദാനം നാളെ

Web Desk
|
20 March 2022 4:41 PM IST

ഖത്തര്‍ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായിനിര്‍മിച്ച ആദ്യ വീടിന്റെ താക്കോല്‍ ദാനം നാളെ നടക്കും. വൈകിട്ട് നാല് മണിക്ക് മന്ത്രി ആര്‍. ബിന്ദുവാണ് താക്കോല്‍ ഗുണഭോക്താവിന് താക്കോല്‍ കൈമാറുന്നത്.

ജെ.കെ മേനോന്‍ പരിപാടിയില്‍ അധ്യക്ഷത വഹിക്കും. പത്മശ്രീ സി.കെ മേനോന്റെ ഓര്‍മയ്ക്കായാണ് പദ്ധതി നടപ്പാക്കുന്നത്. ഭാവിയില്‍ സൌഹൃദവേദിയിലെ കൂടുതല്‍ അംഗങ്ങള്‍ക്ക് വീട് വെച്ചുനല്‍കാനുള്ള പ്രവര്‍ത്തനങ്ങളുമായി

മുന്നോട്ടുപോവുകയാണെന്ന് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ പറഞ്ഞു. ജനറല്‍ സെക്രട്ടറി ശ്രീനിവാസന്‍, അബ്ദുല്‍ ജബ്ബാര്‍.വി.കെ സലീം, ലോഹിതാക്ഷന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Similar Posts