< Back
Qatar

Qatar
ബോട്ടപകടത്തിൽ മരിച്ചവർക്ക് ഇൻകാസ് സെൻട്രൽ കമ്മിറ്റി ആദരാഞ്ജലി അർപ്പിച്ചു
|9 May 2023 11:46 PM IST
മലപ്പുറം ജില്ലയിലെ താനൂർ ബോട്ടപകടത്തിൽ മരിച്ചവർക്ക് ഇൻകാസ് സെൻട്രൽ കമ്മിറ്റി ആദരാഞ്ജലി അർപ്പിച്ചു. അനുശോചന യോഗത്തിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഐസിബിഎഫ് ജനറൽ സെക്രട്ടറി കെവി ബോബൻ അനുശോചന പ്രസംഗം നടത്തി.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇത്തരം ഒരു ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ സ്വാഗതവും ട്രഷറർ ഈപ്പൻ തോമസ് നന്ദിയും പറഞ്ഞു.