< Back
Qatar
ചെക്കന്‍ സിനിമ ഖത്തറില്‍ വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കും
Qatar

'ചെക്കന്‍' സിനിമ ഖത്തറില്‍ വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കും

Web Desk
|
30 Jun 2022 10:56 AM IST

ഖത്തറിലെ പ്രവാസികളുടെ കൂട്ടായ്മയായ വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ നിര്‍മിച്ച സിനിമയായ 'ചെക്കന്‍' വെള്ളിയാഴ്ച ഖത്തറില്‍ പ്രദര്‍ശിപ്പിക്കും.

അല്‍ സദ്ദിലെ റോയല്‍ പ്ലാസ തിയറ്ററിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ജൂണ്‍ 10ന് റിലീസായ ചെക്കന്‍ കേരളത്തില്‍ 31 തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ദുബൈ, ഒമാന്‍ എന്നിവിടങ്ങളിലും റിലീസിന് ശ്രമിക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഷാഫി ഏപ്പിക്കാട് പറഞ്ഞു.

നിര്‍മാതാവ് മന്‍സൂര്‍ അലി, വണ്‍ ടു വണ്‍ മീഡിയ മാനേജര്‍ ശരത് സി. നായര്‍, ഷാജഹാന്‍ മുന്നാബായ്, റഷീദ് പുതുക്കുടി, നൗഷാദ് മതയോത്ത്, രശ്മി ശരത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Similar Posts